മയിൽ വരുന്നത് മരുവൽക്കരണത്തിന്റെ സൂചനയോ?

ഒരു പ്രദേശത്തു ദീർഘ കാലയളവിലെ അന്തരീക്ഷത്തിന്റെ അവസ്ഥയയാണ് സാധാരണയായി കാലാവസ്ഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അതൊരു ചെറിയ കാലയളവ് ആകുമ്പോൾ ദിനാവസ്ഥ എന്നും പറയും. ഓരോ പ്രദേശങ്ങളിലും വിവിധ സീസണുകളിലായി മഴ, വേനൽ, മഞ്ഞ് എന്നിവ എല്ലാം അനുഭവപ്പെടുത്തുന്ന കാലാവസ്ഥ ഉണ്ടാകാം. അതുപോലെ വലിയൊരു പ്രദേശം കണക്കാക്കുമ്പോൾ സ്ഥൂല കാലാവസ്ഥ എന്നും ചെറിയ സ്ഥലങ്ങളിലേക്ക് ആകുമ്പോൾ സൂക്ഷ്മ കാലാവസ്ഥ എന്നും പറയാവുന്നതാണ്. കേരളത്തിലെ സൂക്ഷ്‌മ കാലാവസ്ഥയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയൊക്കെ ഇനിയും കൂടുതലായി ശാസ്ത്രീയ പഠനങ്ങൾ ആവശ്യമുള്ള കാര്യങ്ങൾ ആണ്. പല നിരീക്ഷണങ്ങളും റിപ്പോർട്ടുകളും ഇതിനോടകം വന്നിട്ടുണ്ട്. അവയിൽ ചിലതു അറിയുന്നത് നല്ലതാണു. മഴ ദിനങ്ങളിൽ കുറവ് ഉണ്ടാകുന്നു. ശരാശരി 120 ദിവസം വർഷത്തിൽ മഴകിട്ടിയിരുന്നത് 90 മുതൽ 100  ദിവസം വരെ ആയിട്ടുണ്ട് മഴ ദിനങ്ങളിൽ കുറവ് ഉണ്ടാകുന്നു. ശരാശരി 120 ദിവസം വർഷത്തിൽ മഴകിട്ടിയിരുന്നത് 90 മുതൽ 100  ദിവസം വരെ ആയിട്ടുണ്ട് ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതലാണ് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. എൺപതുകൾ മുതൽ വിദശേ രാജ്യങ്ങളിൽ നിന്ന് കൂടുതൽ തുക കേരളത്തിൽ വരാൻ തുടങ്ങി. എന്നാൽ നല്ലൊരു ശതമാനം പണവും പോയത് കെട്ടിടങ്ങൾ നിർമ്മിക്കാനും വാഹനങ്ങൾ വാങ്ങാനുമാണ്. ഇരുപതു ലക്ഷത്തോളം കെട്ടിടങ്ങളാണ് ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നതു. മാത്രമല്ല ഇത്രയും കെട്ടിടങ്ങൾക്കും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കുമായി ധാരാളം മണൽ സിമന്റ്, ഇഷ്ടിക, പാറ എന്നിവ വേണ്ടി വന്നു. ഇതിനൊക്കെ വേണ്ടി ധാരാളം പ്രകൃതി വിഭവങ്ങളും എടുക്കണ്ടേി വന്നു. കൂടാതെ നല്ലതുപോലെ കാടുകളും വയലുകളും ഇല്ലാതായതും ഈ കാലയളവിലെ പ്രധാന കാര്യമാണ്. കൃഷി രീതികൾ നാം കയ്യൊഴിഞ്ഞപ്പോൾ ഭൂവിനിയോഗ സമ്പ്രദായങ്ങളും കീഴ്മേൽ മറിഞ്ഞു. രാസവളങ്ങൾ, കീടനാശിനികൾ എന്നിവ കൂടുതലായി ഉപയോഗിച്ചതു വെല്ലുവിളികൾ ഉണ്ടാക്കി ഭൂവിനിയോഗത്തിലെ ഏതൊരു മാറ്റവും സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്